Follow Us @soratemplates

Monday, September 16, 2019

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?

12:14 AM 0 Comments

 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്തുടര്‍ന്ന വാര്‍ത്താ അവതരണ രീതിയെ പാടെ മാറ്റി മറിച്ച് ഇരുപത്തിനാല് മണിക്കൂറും  പുതുമയാര്‍ന്ന രീതികളിലൂടെ, തത്സമയം, ഇന്ത്യാവിഷന്‍റെ ശബ്ദ്ധം രണ്ടായിരത്തി മൂന്നു മുതല്‍ കേരളത്തിലെ ജനങ്ങളുടെ സ്വീകരണ മുറിയിലൊരു വേറിട്ട ശബ്ദമായി മാറി. പിന്നീട് വന്ന വാര്‍ത്താ ചാനലുകളെല്ലാം ഇന്ത്യാ വിഷന്‍ പിന്തുടര്‍ന്ന അവതരണ രീതികളാണ് ഇപ്പോഴും തുടരുന്നത്. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനായിരുന്നു ചാനലിന്റെ ഉടമസ്ഥാവകാശം. മാത്രമല്ല ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആയ നികേഷ് കുമാര്‍ ഉള്‍പ്പെടെ പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരും  എന്തിനേറെ പ്രമുഖനല്ലാത്ത ഈ ഉള്ളവനും ഇന്ത്യാവിഷന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടായിരത്തി പതിനഞ്ചുവരെ വാര്‍ത്താ മാധ്യമ രംഗത്തെ സേവനങ്ങള്‍ തുടര്‍ന്ന ചാനലില്‍ അണിയറയിലെ കാര്യങ്ങള്‍ അത്ര ശുഭമായിരുന്നില്ല. ചാനലിന്‍റെ റസിഡന്‍റെ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായി ബന്ധപ്പെട്ട്
പത്രപ്രവര്‍ത്തകര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ തയ്യാറാകാതെ മാനേജ്മെന്‍റെ്  മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എംപി ബഷീറിനേയും ഉണ്ണികൃഷ്ണനേയും പിരിച്ചുവിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നതോടെ ചാനല്‍ താല്‍ക്കാലികമായി സംപ്രേഷണം നിര്‍ത്തിവെച്ചു. അതേസമയം തന്നെ ചാനല്‍ നല്ല രീതിയില്‍ സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ ആവശ്യത്തിനു വാഹനങ്ങളോ ക്യാമറകളോ ചാനലിനുണ്ടായിരുന്നില്ല. ഏറെ കുറെ ബ്യൂറോകളും പ്രവത്തനം നിര്‍ത്തിയിരുന്നു.

തത്സമയ സംപ്രേണം നിര്ത്തിയതിന് ശേഷം വാര്ത്തകളുടേയും മറ്റ്പരിപാടികളുടേയും റിപ്പീറ്റ് ടെലികാസ്റ്റിങ് ആണ് ചാനലില്‍ തുടര്‍ന്നിരുന്നത്.ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ലക്ഷങ്ങള്‍ വരുന്ന ശമ്ബളവും പിഎഫും എംകെ മുനീര്‍ നല്‍കിയിരുന്നില്ല. തൊഴിലാളി തര്‍ക്കവും ശമ്പള പ്രശ്നങ്ങളും നിലനിന്നിരുന്നതിനാല്‍ ഒരു രീതിയിലും മുന്നോട്ട് പോകാനാകാതെ മലയാളിയുടെ 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ മാര്ച്ച് 13 വ്യാഴാഴ്ച പകല് 11 മണിക്ക് വാർത്താ അവതാരകൻ തന്നെ ചാനൽ സംപ്രേക്ഷണം നിർത്തുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചതോടെ.ഒരു വാർത്താ യുഗത്തിന് തുടക്കം കുറിച്ച ഇന്ത്യാവിഷൻ  ഓർമ്മയായി. പിന്നീട് ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനെ തുടർന്നും കേന്ദ്രസര്‍ക്കാരിന്‍റെ  വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍റെ ലൈസന്‍സ് റദ്ദാക്കിയതായി  ലോക്സഭയിൽ അറിയിച്ചതോടെ മലയാളിയുടെ പൊതു ജീവിതത്തെയും ചിന്താധാരയെയും നിര്‍ണയിച്ച ചാലക ശക്തിയായിരുന്ന  ഇന്ത്യാവിഷന്‍ എന്ന വാര്‍ത്താ ചാനല്‍ ചരിത്രതാളുകളില്‍ മാത്രമായി ഒതുങ്ങി


Thursday, December 8, 2016

12:33 PM 1 Comments
ന്നു നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സുപ്രധാന പ്രശ്നം തന്നെയാണ് നോട്ടു ഷാമം പ്രധാന നഗരങ്ങളില്‍ ഒക്കെയും കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയെങ്കിലും. ബാങ്ക് ശാഖകള്‍ കുറവുള്ള നാട്ടിന്‍ പുറങ്ങളിലും മറ്റും ജനങ്ങള്‍ ഇന്നും ബുദ്ധിമുട്ടില്‍ തന്നെയാണ്. നഗരങ്ങളിലാണെങ്കില്‍ പോലും വലിയ തുകക്കുള്ള ഇടപാടുകള്‍ എല്ലാം സ്തഭിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം പോലുള്ള വലിയ മുതല്‍ മുടക്കുള്ള ബിസിനസുകള്‍ വന്‍ പ്രതിസന്ധിയിലാണ് ഈ പ്രതിസന്ധി മറികടക്കാന്‍ പരാമാവ ധി ഉപയോഗപ്പെടുത്താവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ്
ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗം
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിത ശൈലിയുമായി തട്ടിച്ചുനോക്കിയാല്‍ ഭൂരിഭാഗം വരുന്ന സാധാരണ ക്കാര്‍ക്ക് ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഇന്നും അന്യമാണ് എങ്കിലും ബാക്കിവരുന്ന ന്യൂന പക്ഷം ഈ മാര്‍ഗം അവലംബിക്കാം
ചെക്ക് 
ബാങ്കില്‍ പോകാനുള്ള സമയവും ബാങ്കിലെ തിരക്കും പ്രതികൂലമായി ബാധിച്ചില്ലെങ്കില്‍ ഒരു സാധാരണ  അക്കൗണ്ടില്‍ നിന്നും ഒരു ആഴ്ച ഇരുപത്തി നാലായിരം വരെ ചെക്ക് വഴി പിന്‍വലിക്കാം മറ്റ് സ്പെഷ്യല്‍ അക്കൗണ്ടുകള്‍ ഫിക്സഡ് തുടങ്ങിയവയില്‍ നിന്ന് അതില്‍ കൂടുതല്‍ പിന്‍വലിക്കാം. പണത്തിനു പകരം ചെക്ക് കൈമാറിയും ആവശ്യങ്ങള്‍ നിറവേറ്റാം. വന്‍ ബിസിനസുകള്‍ പലതും പണ്ട് മുതലേ സ്വകരിക്കുന്ന വിനിമയരീതി തന്നെ ആണിതെങ്കിലും സധാരണക്കാര്‍ക്ക് ചെക്ക് ഉപയോഗിച്ചുള്ള വിനിമയം എത്രകണ്ട് ഫലപ്രധമെന്നു ഉപയോഗിച്ചേ അറിയാനാകൂ  
നെറ്റ് ബാങ്കിംഗ്
ഇന്റര്‍നെറ്റ്‌ യുഗത്തില്‍ നെറ്റ് ബാങ്കിങ്ങിന്റെ പ്രസക്തിയെ പറ്റി പറയേണ്ടതില്ലല്ലോ. പണം ഉപയോഗിച്ചുള്ള ജീവിതാവശ്യങ്ങളില്‍ 80% വും ഈ മാര്‍ഗം ഉപയോഗിച്ച് പരിഹരിക്കാം. ബില്‍ പെയ്മെന്റുകള്‍ റീ ചാര്‍ജിംഗ് ഓണ്‍ ലൈന്‍ പര്‍ച്ചേസ് എന്ന് തുടങ്ങി നെറ്റ് ബാങ്കിംങ്ങിലൂടെ കൈകാര്യം ചെയ്യാവുന്ന ധനകാര്യങ്ങള്‍ ഒട്ടനവധി ഉണ്ട് ഇങ്ങനൊക്കെ ആണെങ്കിലും ഒട്ടേറെ ന്യൂനത്തകളും പ്രശനന്ങ്ങളും  ഈരീതിക്ക് ഉണ്ടാകാറുണ്ട് തടസമില്ലാത്ത ഇന്റര്‍നെറ്റിന്റെ അഭാവം. സാങ്കേതികമായി സംഭവിക്കുന്ന ഒട്ടേറെ തകരാറുകള്‍ എന്നിവ ഒക്കെ ഈ രീതിയെ പ്രതികൂലമായി ബാധിക്കുന്നു ഇന്റര്‍നെറ്റ്‌ സൗകര്യമില്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നിരിക്കെ ഈ രീതി നൂറുശതമാനം ഫലപ്രദമല്ല
*99#
ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഒരു സാധാരണ മൊബൈല്‍ ഫോണ്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ് അത്തരക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഈ രീതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ *99# എന്നാ സാങ്കേതികതയിലൂടെ ഏത് ഫോണില്‍ നിന്നും ബാങ്ക് അക്കൗണ്ട്‌ ഉപോഗിച്ച് ചെയ്യാവുന്ന എല്ലാ പണമിടപാടുകളും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇതിനായി  *99# ഡയല്‍  ചെയ്താല്‍ അതിനുള്ള മെനു വരുന്നതാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ഈ സേവനം ലെഭിക്കില്ല എന്നതാണ് ന്യൂനത.
നിഗമനം
അപ്പോള്‍ പറഞ്ഞുവന്നത് നിത്യജീവിതത്തില്‍ പണം ഉപയോഗിക്കാതെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇത്രയേറെ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഈ സാങ്കേതിക മേന്മകള്‍ ഒന്നും ലെഭ്യമല്ലാത്ത വളരെ കുറച്ചു ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ടെക്നോളജി ഉപയോഗപ്പെടുത്താവുന്ന ആളുകള്‍ പണത്തിന്റെ ഉപയോഗം കുറച്ചു മുകളില്‍ പറഞ്ഞരീതികള്‍ ഉപയോഗിച്ചാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രം മതിയാകും വിനിമയത്തിന്. അന്ങ്ങനെ വന്നാല്‍ ആപണം ഈ സാധാരണയില്‍ സാധാരണക്കാരായ  ജനങ്ങളില്‍ എത്തുകയും അവരുടെ പ്രശ്നങ്ങളും ഒരു പരിതിവരെ കുറയുകയും ചെയ്യും.
നിഗമനം എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്


അവലംബം
https://ml.wikipedia.org/wiki/ചെക്ക്‌

Monday, April 20, 2015

ആദ്യം ഒരുറക്കം പിന്നെ മീറ്റ്‌ അതിനിടയില്‍ ഈറ്റ് | Tirur Thunchan Parambu Blog Meet

10:38 AM 29 Comments

തലേന്ന് രാത്രി വളരെ നേരത്തെതന്നെ തുഞ്ചന്‍പറമ്പില്‍ എത്തിപ്പെട്ടു. ഭാഗ്യം സെക്യൂരിറ്റി മാത്രം ഉറക്കം തുടങ്ങിയതെ ഉള്ളു അല്ലെങ്കില്‍ ഭീമാകാരമായ ഗെയിറ്റ് നട്ട പാതിരാത്രിക്ക് ചാടേണ്ടി വന്നേനെ. റൂമില്‍ ചെന്നപ്പോള്‍ പതിവ് തെറ്റിക്കാതെ ഷെരീഫ് ഇക്ക കൊട്ടാരക്കരേന്നു ഹാജര്‍. മോനേം പേരകുട്ടി കളേം ഒപ്പം കൂട്ടിയിട്ടുണ്ട് പഴയ ജഡ്ജിഅദ്ധേഹം
രാവിലെ എണീറ്റപ്പോഴാണ്  വെളുപ്പിനെ മറ്റുചില കഷികള്‍ കൂടി എത്തിയിട്ടുണ്ടെന്നു അറിഞ്ഞത് .  പാവം സെക്യൂരിറ്റി ചേട്ടന്‍ പിന്നെ ഉറങ്ങീട്ടുണ്ടാവില്ല. മീറ്റിനും ഈറ്റിനും നൂറു പേര്  എങ്കിലും വരും എന്ന് സാബു ചേട്ടന്‍ പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് പല്ല് തേച്ചില്ലെങ്കിലും കുളിക്കണമല്ലോ...എന്നും ചിന്തിച്ച്   കുളി എന്നാ അന്ധവിശ്വാസം കണ്ടുപിടിച്ചവനെ പ്രാകി  അങ്ങനെ റൂമിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ്  ഒരുപുട്ടു കുറ്റിയും കയ്യില്‍ പിടിച്ചു ഒരാള്‍ വരുന്നത്  മ്മടെ അബസ്വരം.  രാവിലെ തന്നെ എന്തിനാണാവോ ഈ പുട്ടുകുറ്റി...
സോപ്പും പേസ്റ്റും ബ്രഷും ഒന്നുമില്ലതെയാ പുറപ്പെട്ടത് അതുകൊണ്ട് അതെല്ലാം വാങ്ങണം. പയ്യെ പുറത്തെക്കൊന്നിറങ്ങി ഇറങ്ങുന്നവഴി റൂമിലേക്കുള്ള വഴിചോദിച്ചു ഒരുമറവിക്കാരി കൂടിവന്നു. സത്യത്തില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആകെ പണികിട്ടിന്നു പറഞ്ഞാമതി അവിടെ ആര്‍ക്കും ഏഴ് മണിയായിട്ടും നേരം വെളുത്തിട്ടില്ല ഒരൊറ്റ കടപോലും തുറന്നിട്ടില്ല . പിന്നെ കുറെ നേരം തിരൂരില്‍ ഒക്കെ കറങ്ങിനടന്ന്  സോപ്പും പേസ്റ്റും എല്ലാം ഒപ്പിച്ചു  തിരിച്ചു റൂമിലേക്ക്
ഇന്നി മീറ്റിന്റെ ചിത്രങ്ങളിലേക്ക്  

 മീറ്റിന്റെ വിഷേഷങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ചിത്രങ്ങൾ കണ്ട് ത്രിപ്തി പ്പെടണമെന്നപേക്ഷിക്കുന്നു
എല്ലാവര്ക്കും അനുഗ്രഹം നല്കുന്ന വാഴക്കോടൻ
ആദർശങ്ങളിലൂടെ...


യൂസഫ്ക്ക


ജിക്കു പുലി

വാ തുറന്നാൽ അബസ്വരം

അൻവർ ഇക്ക

സാബു ചേട്ടൻ

ഒരു കൊച്ചുപുലി

പിന്നെം ഒരു കുട്ടിപ്പുലി

എല്ലാവരെം കിട്ടിയോ എന്തൊ..?
ഷെരീഫ്  കൊട്ടാരക്കര

രണ്ട്  സംഗീത് മാർ

പാവം പള്ളികുടത്തിൽ പോയിട്ടില്ല  നിരക്ഷരനാണ്

മുബാറക്ക്‌

അയ്യോ  മറവി  പകരുമോ  പേര് ഞാനും മറന്നു..ആ കിട്ടി ശ്രുതി

ഷരീഫ് ഇക്കയും  മകനും പേരകുട്ടികളും

ഇങ്ങനെയും ഉണ്ടോ  കൂതറകൾ

മീറ്റാൻ വന്നിട്ട് ഓൻ പുട്ടുകുറ്റി കൊണ്ട് പടം പിടുത്തമാർന്നു
ഇന്നിയും കുറെ ഫോട്ടോകൾ കൂടി ഉണ്ട് എല്ലാം കൂടി ഇപ്പൊ എടുത്തിട്ടാൽ അടുത്ത പോസ്റ്റിൽ എന്തെടുത് ഇടും അതുകൊണ്ട് അതുപിന്നെ  

Monday, April 6, 2015

ബ്ലോഗൊന്ന് പൊടിതട്ടി എടുക്കാൻ വന്നതാ

1:22 PM 8 Comments
ഒരു പാട് നാളായി അല്ലെ നമ്മൾ കണ്ടിട്ട് വേറൊന്നുമല്ല അൽപ്പം തിരക്കും
അതിലേറെ എഴുതാനുള്ള മടി കൊണ്ടുമാണു ബ്ലോഗിൽ തിരിഞ്ഞു നോക്കാതിരുന്നത് .
കഴിഞ വർഷം ഇതാഞാൻ തിരിച്ചു വരുന്നു എന്നൊക്കെ വീമ്പിളക്കി ഒരു പോസ്റ്റും
ഇട്ടിട്ട് ബ്ലോഗും പൂട്ടി പോയതാ. പിന്നെ ഇപ്പൊളാ ഇങ്ങോട് തിരിഞ്ഞു
നോക്കുന്നെ അന്നു പോസ്റ്റിയ ആപോസ്റ്റിൽ ഇന്ന് നോക്കിയപ്പോൾ മൂന്നാലു
കമറ്റുകൾ വന്നിരിക്കുന്നു.മറ്റാരുമല്ല ബ്ലോഗിൽ ഇപ്പോഴും സജീവമായ
ഫൈസലിക്ക, അജിത്ത് ചേട്ടൻ എന്നിവരാണത്. ഞാൻ ഉപേഷിച്ചാലും എന്റെ ബ്ലോഗിൽ
സന്ദർശകർ ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗ് ഉപേക്ഷിച്ചു
പോയവരെല്ലാം തിരികെ വരണമെന്നാണു എന്റെ ആഗ്രഹം.ഞാനും അതിനുള്ള
ശ്രമത്തിലാണു എഴുത്തില്ലാത്തതിനാൽ അക്ഷരങ്ങൾ പിണങ്ങി മാറി നിൽക്കുന്നു.
തൂലികകൊണ്ട് മെരുക്കണം അക്ഷരങ്ങളെ. ബ്ലോഗൊക്കെ ഒന്നു പെയിന്റ് ചെയ്തു
വീണ്ടും താമസം തുടങ്ങണം. എല്ലാവരുടെയും പിന്തുണ വേണം
അതുണ്ടാകുമെന്നറിയാം. ഗ്രുപ്പുകളിൽ ഇപ്പോൾ അത്രസജീവമല്ലാത്തതിനാൽ പുതിയ
ബ്ലോഗർമാരെ ആരെയും അറിയില്ല. തുഞ്ചൻപറമ്പിൽ എല്ലാവരും ഉണ്ടാകുമല്ലോ
അല്ലെ. ഞാനും എത്താൻ കഴിയുമെന്നും എല്ലാവരെയും പരിജയപെടാൻ കഴിയുമെന്നും
വിശ്വസിക്കുന്നു. അപ്പോ വീണ്ടും കാണാം സ്നേഹപൂർവ്വം ദേവൻ.