Follow Us @soratemplates

Friday, December 31, 2010

അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...

1:33 PM 2 Comments

നുത്ത മഞ്ഞുള്ള ജനുവരിയിലെ ആ പ്രഭാതം അന്നാദ്യമായി അവള്‍ എന്റെ മുന്നില്‍ വന്നദിവസം ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ ഞാന്‍ കൊതിച്ച വളരെ ആഗ്രഹിച്ച എന്റെ നന്ദിനികുട്ടി ഇതാ എന്റെ മുന്നില്‍ വന്നിരിക്കുന്നു ദൂരെ എങ്ങുനിന്നോ ആ വിജനമായ പച്ചപട്ടു മെത്തക്ക് സമമായ പുല്‍മേട്ടിലേക്ക് കടന്നുവന്ന മന്ദമാരുതന്‍ ഞങ്ങള്‍ ഇരുവരെയും കുളിരണിയിച്ചു കടന്നുപോയി. അരുംകൊതിച്ചുപോകുന്ന ലെക്ഷണമൊത്ത മുഖം തിളക്കമാര്‍ന്നകണ്ണുകള്‍. ഇന്നി ഇവളെന്റെ സ്വന്തം ഞാന്‍ മെല്ലെ അവളുടെ അരികിലേക്ക് നടന്നു...


എന്താപരമുവേട്ടാ നട്ടുച്ചയ്ക്ക് ദിവാസൊപ്നം കാണുകയാണോ? തോളില്‍തട്ടി ആരോവിളിച്ചത് കേട്ടാണ് പരമുവേട്ടന്‍ ഞെട്ടി തിരിഞ്ഞുനോക്കിയത് പുറകില്‍അതാ നമ്മുടെ ബ്രോക്കര്‍ ദാസപ്പന്!!‍. എന്താ ദാസപ്പാ പേടിപ്പിച്ചു കളഞ്ഞല്ലോ.പരമുവേട്ടന്‍ ചെറിയൊരു ഉറക്കചടവോടെ പറഞ്ഞു. ഈ പ്രായത്തില്‍ ഇങ്ങനെ പകല്‍സൊപ്നം കാണുന്നത് ശെരിയല്ലട്ടോ ദാസപ്പന്‍ കളിയാക്കി. പോടാ അവിടുന്ന് ദാ പിന്നെ എന്തായി ദാസപ്പാ നമ്മുടെ കാര്യം വല്ലോം നടക്കുമോ അതെന്തൊരു ചോദ്യമാ പരമുവേട്ടാ നമ്മളിത് ഇന്നും ഇന്നലേം തുടങ്ങിയതാണോ പറഞ്ഞ പാര്‍ട്ടി ഇപ്പൊ ഇങ്ങു വരും പിന്നെ ലേശം കൂടുതലാന്നാ അവരുപരയുന്നെ ദാസപ്പന്‍ പറഞ്ഞു നിര്‍ത്തി.


പരമുവേട്ടന്‍ വയ്ക്കോല്‍ കൂനയില്‍നിന്നും കുറച്ചു വയ്ക്കോല്‍ എടുത്തു തൊഴുത്തിന് നേരെ നടന്നുകൊണ്ട് പറഞ്ഞു ഉം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല ദാസപ്പോ മനസുണ്ടായിട്ടല്ല കറവവറ്റി! തീറ്റേം തിന്നുന്നില്ല മാത്രമല്ല ചെനപിടിക്കാണ്ടായോന്നും ഒരു സംശയം. എന്നാപിന്നെ കിട്ടണകാശിനു പിടിച്ചു കൊടുക്കുന്നതാ നല്ലത് പരമുവേട്ടാ ദാ പരമുവേട്ടാ അവരിങ്ങു എത്തിയല്ലോ! ദാസപ്പന്‍ പറഞ്ഞു തീര്‍ന്നതും മുറ്റത്തു ഒരു പിക്അപ്പ് കൊണ്ടുനിര്‍ത്തി ‌ മുന്ന്നാലു തടിമാടന്മാര്‍ ഇറങ്ങി തൊഴുത്ത് ലെക്ഷ്യമാക്കി നടന്നു.


ആതടിമാടന്‍ മാരുടെ കൈകളിലേക്ക് നന്ദിനികുട്ടിയുടെ കയറു കൈമാറുംമ്പോളും അവളുടെ ആ തിളക്കമാര്‍ന്ന കണ്ണുകളിലെ ദയനീയത പരമുവേട്ടന്‍ കണ്ടില്ല നാളെ അവള്‍ അറവുശാലയിലെ ഇറച്ചി കഷ്ണങ്ങളായി മാറുമ്പോഴും പരമുവേട്ടന്റെ മനസ് തെക്കേലെ ജാനുന്റെ തോഴുത്തിലായിരിക്കും വിലപറഞ്ഞുറപ്പിച്ച ജാനുന്റെ അമ്മിണിയെ താന്‍ സ്വന്തമാക്കാന്‍ പോകുന്നു രണ്ടു പ്രസവിച്ചെങ്കില്‍ എന്താ 'ജാനൂനെ' ആരും ച്ചെ ജാനൂന്റെ പശുവിനെ (അമ്മിണിയെ) ആരും നോക്കിനിന്ന് പോകും....

Thursday, December 30, 2010

ഒരു നിമിഷം! നിങ്ങളും ഒരു ബ്ലോഗര്‍ ആണോ....?

10:28 PM 1 Comments

നിങ്ങളും ഒരു ബ്ലോഗര്‍ ആണോ? എങ്കില്‍ ഒരു നിമിഷം!! താങ്കളുടെ മഹാ ഭാഗ്യം കൊണ്ടാണ് താങ്കള്‍ ഇപ്പോള്‍ ഈപോസ്റ്റു വായിച്ചു കൊണ്ടിരിക്കുന്നത്!.അതെ താങ്കളുടെ വിഷമങ്ങളെല്ലാം ഇതോടെ തീരും പുതിയതായി ബ്ലോഗാന്‍ തുടങ്ങുന്ന എല്ലാവര്‍ക്കും തന്റ്റെ ബ്ലോഗു ഒരുപാടുപേര്‍ കാണണമെന്നും ഫോളോ ചെയ്യണമെന്നും കമെന്റുകള്‍ കിട്ടണമെന്നുമെല്ലാം അതിയായ ആഗ്രഹം കാണും അതെല്ലാം സാധിക്കാന്‍ ഇതാ ഒരെളുപ്പവഴി.എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ അനുഭവത്തിലൂടെ ഞാനത് പറഞ്ഞുതരാം അവനെ നമുക്ക് ശശി എന്നുവിളിക്കാം. അന്ന് ഞാന്‍ എന്റെ പഴയ ബ്ലോഗില്‍ പലയിടത്തുനിന്നും അടിച്ചുമാറ്റി പോസ്റ്റ്‌ ഇടുന്ന സമയം. ശശി വളരെ വിഷമത്തോടെയാണ് എന്റെ അടുത്ത് വന്നത്. ഞാന്‍ ചോദിച്ചു എന്താ ശശി? ബ്ലോഗൊക്കെ നല്ല രീതിയില്‍ പോകുന്നോ? ഇതുകേട്ടതും വിങ്ങിപൊട്ടികൊണ്ടവന്‍ പറഞ്ഞു ദേവാ സഹായിക്കണം ഞാന്‍ പലയിടത്തുനിന്നും പലതും എടുത്തു പോസ്റ്റി പക്ഷെ ആരും കമെന്റിടുന്നില്ല ഫോളോ ചെയ്യുന്നില്ല ഞാനെന്തു ചെയ്യണം? ബ്ലോഗങ്ങ് ഡിലീറ്റട്ടെ. ശോ കടുംകയ്യൊന്നും വേണ്ട ശശി നമുക്കാലോജിക്കാം. അങ്ങനെ ആലോചിച്ചിരിക്കുമ്പോളാണ് എപ്പോളോ ഏതോ എന്തോ പുതകത്തില്‍ കണ്ട ആ പരസ്യം ഞാനോര്‍ത്തത് യുറീക്കാ...ക്കാ..ക്കാ ഞാന്‍ വിളിച്ചു കൂവി കിട്ടിപോയെടാ!. എന്തുകിട്ടിയെന്നു? അതൊക്കെഉണ്ട് ഞാന്‍ വേഗം കിടക്കക്കടിയില്‍ ആരും കാണാതെ വെച്ചിരുന്ന ആപുസ്തകം തപ്പി എടുത്തവനു കൊടുത്തുകൊണ്ട് പറഞ്ഞു ഇതിലുള്ള സംഭവം ബ്ലോഗില്‍ ഒന്നിട്ടു നോക്ക്. ഫ്ഫ്ഫാ ഒരൊറ്റ ആട്ടായിരുന്നു എന്റെ മുഖത്ത് നോക്കി നീ ഇതിനാണോ വിളിച്ചു കൂവിയത് ഇതൊക്കെ പോസ്റ്റിയാല്‍ നിന്നെപോലുള്ള അലവലാതികള്‍ ഫോളോ ചെയ്യുമെന്നും കമെന്റിടുമെന്നും എനിക്കറിയാം ഇതൊക്കെ നീയും ബെര്‍ലിയുമൊക്കെ പോസ്റ്റിയാല്‍ മതി. എടാ അതല്ലാ അതിന്റെ അവസാന പേജിലെ പരസ്യം നോക്ക് മടിച്ചുനിന്ന അവന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി അവസാന പേജു കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ദാ നോക്ക് ഈ സംഭവത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞെ. ഇതെന്തു എന്ത് സംഭവം? ഇതെന്തോ ഒരു യെന്ത്രമോ കുന്ത്രണ്ടാമോ മറ്റോ ആണ് ഇത് ഇട്ടാല്‍ കമെന്റു കൂടുമെന്നാണ് പറയുന്നത്. ഓഹോ ഇതില്‍ പറയുന്നതൊക്കെ വിശ്യസിക്കാമോ? അവന്‍ സംശയത്തോടെ എന്നോട് ചോദിച്ചു നമുക്കൊന്ന് പരീക്ഷിക്കാടെ ചിലപ്പോ ഉള്ളതാണെങ്കിലോ ഞാന്‍ അവനു പ്രതീക്ഷ നല്‍കി എന്നാപിന്നെ നോക്കികളയാം എന്ത് കുന്ത്രാണ്ടം ഇട്ടിട്ടാണേലും ബ്ലോഗ്‌ ഹിറ്റാക്കണം അവന്‍പറഞ്ഞു.
എടാ കുന്ത്രണ്ടാമല്ല യെന്ത്രം "കമെന്റാകര്‍ക്ഷണ ഭയിരവി ദാഷായണി യെന്ത്രം" എടാ ഇതിന്റെ വില ഇത്തിരി കൂടുതലാണല്ലോ. വില ഒന്നും ഒരു പ്രശ്ന മാക്കെണ്ടളിയാ പക്ഷെ ഈ യെന്ത്രമൊക്കെ എങ്ങനാ ദേവാ നമ്മള്‍ ബ്ലോഗില്‍ ഫിറ്റു ചെയ്യുന്നേ കരണ്ട് കാശു ഒരുപാടുകൂടിയാല്‍ വീടിനു പുറത്താക്കും പിന്നെ ബ്ലോഗിങ് തതൈവ.ഓ എടാ മണ്ടാ ഈ യെന്ത്രത്തിനു കരണ്ട് വേണ്ട കാശുകൊടുത്താല്‍ ഇതിന്റെ കോഡ് അവരുടെ സൈറ്റില്‍ കിട്ടും അതെങ്ങെടുത്തു നമ്മുടെ ബ്ലോഗില്‍ ഇട്ടാല്‍ മതിപോലും.എന്നാ ഇന്ന് തന്നെ ഇട്ടേക്കാം ദേവാ.....
അങ്ങനെ അന്ന് ബ്ലോഗില്‍ യെന്ത്രമിട്ട എന്റെ സുഹൃത്തിനെ ഇന്ന് കാണാന്‍ പോലുമില്ല ഏതോ സുഖവാസ കേന്ദ്രത്തില്‍ ആരാധകര്‍ നിര്‍ബന്ധിച്ചു പിടിച്ചാക്കി എന്നാണറിയാന്‍ കഴിഞ്ഞത് "മെന്‍ന്‍റ്ലെന്നോ" "കെയര്‍" എന്നോ "സെന്റെര്‍" എന്നോ ഒക്കെ പറയുന്നേ കേട്ടു എന്തായാലും അവന്‍ രക്ഷപെട്ടു ദാഷായണി യെന്ത്രത്തിന്റെ ഒരുശക്തിയെ!!!. ഇന്നുതന്നെ നിങ്ങളും ഒരെണ്ണം വാങ്ങിക്കോളു വിലവിവരങ്ങള്‍ ഇതാ

കമെന്റാകര്‍ക്ഷണ ഭയിരവി ദാഷായണി യെന്ത്രം = ഒരുമാസത്തേക്ക് വെറും 999രൂപ 99പയിസ
ആഡ് ഫോളോവേഴ്സ് കുതറ യെന്ത്രം = ഒരുമാസത്തേക്ക് വെറും 999രൂപ 99പയിസ

രണ്ടു യെന്ത്രവും ഒരുമിച്ചു ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ബ്ലോഗിന്റെ സ൱ന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും തന്റെ പോക്കറ്റ് വീര്‍പ്പിക്കുന്നതിനുമായി സ്വാമി തട്ടിപ്പാനന്ത പ്രിത്യേകം രൂപകല്‍പ്പന ചെയ്ത യെന്ത്രം സ൱ജന്യം വേഗമാകട്ടെ ഈ ഓഫര്‍ പരോള്‍ തീരുന്നവരെ മാത്രം

Monday, December 27, 2010

കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍...

12:28 AM 0 Comments
ഇമെയില്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഗൂഗിളിന്റെ ജിമെയില്‍.ജിമെയിലിന്റെ വരവിനു മുന്പ് അരങ്ങുവാണിരുന്ന യാഹൂ ഉള്‍പെടെ ഉള്ള മറ്റൊരു ഇമെയില്‍ ദാതാവിനും ഗൂഗിളിനോപ്പമെത്താന്‍ പോലും ഇന്നുവരെ ആയിട്ടില്ല. ഗൂഗിളിന്റെ സെര്‍ച്ച്‌ എഞ്ചിനും ഇതേ പാത പിന്തുടരുന്നു. ഗൂഗിളിനെ തോല്പിക്കാന്‍ മൈക്രോസോഫ്റ്റ്‌ ബിംഗ് എന്ന സെര്‍ച്ച്‌ എന്‍ജിനുമായി രംഗത്തെത്തിയെങ്കിലും കട്ടേം പടോം മടക്കി പോകേണ്ടിവന്നു.എങ്കിലും പത്തിമടക്കാതെ മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനക്കാരനായ യാഹുവിനെ മുഴുവനായി മിഴുങ്ങാന്‍ സ്രെമിച്ചെങ്കിലും.അവിടെയും പരാജയപെട്ടു.ഇപ്പോളിതാ വീണ്ടും കുറെഏറെ സംഭവങ്ങളുമായി ഹോട്ട്മെയിലിനെ അണിയിച്ചൊരുക്കി കൊണ്ടുവന്നിരിക്കുന്നു (എക്സ്പ്ലോറര്‍ എന്ന മേനെക്കേട്‌ ബ്രൌസറും വിസ്ത എന്ന തൊട്ടാല്‍ പൊള്ളുന്ന കുന്ത്രാണ്ടവും തലേല്‍ കെട്ടിവെച്ചതു പോരഞ്ഞിട്ട് വീണ്ടും വന്നിരിക്കുന്നു )
മലയാളിയെ മനസ്സില്‍ കണ്ടും ചിലത് ചെയ്തിരിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഓപ്ഷന്‍സില്‍ മലയാള ഭാഷ തിരഞ്ഞെടുക്കാം എന്നതാണ് മലയാളിക്കുള്ള ഇര!.എടുത്തുപറയേണ്ട മറ്റുസവിശേഷതകളും ഉണ്ട്. ഒരു പ്രിത്യേക സബ്ജറ്റ് ഉള്ളതോ പ്രിത്യേക വെക്തിയില്‍ നിന്നുള്ളതോ ആയമെയില്‍ ആവശ്യമുള്ള ഫോള്‍ഡരുകളിലേക്ക് തനിയെ മാറ്റുവാന്‍ സാധിക്കും. വേണ്ടാത്ത മെയിലുകള്‍ ബ്ലോക്കുചെയ്യനും സ്പാം ചെയ്യാനുമുള്ള സവിശേഷതകള്‍ കൂടി ഉള്‍പെടുത്തിയിട്ടുണ്ട് പുതിയ ഹോട്ട്മെയിലില്‍ .
ജിമെയില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്രപുതുമയല്ലന്നിരിക്കെ ഹോട്ട്മെയിലിനെ ആരെങ്കിലും ഗവുനിക്കുമോ എന്ന സംശയം മാത്രം ബാക്കി. കിടിയാല്‍ കിട്ടി ഇല്ലെങ്കില്‍... ചട്ടി...അത്രതന്നെ (എക്സ്പ്ലോറര്‍ എന്ന മേനെക്കേട്‌ ബ്രൌസറും വിസ്ത എന്ന തൊട്ടാല്‍ പൊള്ളുന്ന കുന്ത്രാണ്ടവും തലേല്‍ കെട്ടിവെച്ചതു പോരഞ്ഞിട്ട് വീണ്ടും വന്നിരിക്കുന്നു )

Tuesday, December 21, 2010

തിരിച്ചുവരവ്

6:49 PM 1 Comments
ദേവലോകത്തിന്റെ തകര്‍ച്ച വ്യമോഹിച്ചിരിക്കുന്ന അസുരന്മാരെ നിങ്ങള്‍ കേട്ടുകൊള്‍ക പ്രപഞ്ചംമലര്‍ക്കെ പിളര്‍ന്നാലും കുലുങ്ങാത്ത വിധം ദേവലോകം ഇതാ തിരിച്ചുവന്നിരിക്കുന്നു അതെ! മാന്യമായ രീതിയില്‍ ഒരുമൂലയില്‍ ഒതുങ്ങികൂടി ബ്ലോഗികൊണ്ടിരിക്കെയാണ് വേര്‍ഡ്‌പ്രസ്സില്‍ അതിഷ്ടിതമായി നിര്‍മ്മിച്ചിരുന്ന ആദ്യ ദേവലോകത്തിന്റെ ഡാറ്റാബെയിസ് തന്നെ അസുര തസ്കരന്‍മാര്‍ അടിച്ചുമാറ്റിയത്. ചില വിലപ്പെട്ട പോസ്റ്റുകളും മറ്റും വരാനിരിക്കെയാണ് ഇത്തരമൊരു അസുരാഫാസത്തരം അരങ്ങേറിയത്. മലയാള ബ്ലോഗിങ്ങില്‍ കുത്തക സമ്രാജ്യം പടുത്തുയര്‍ത്തി അരങ്ങുവാഴുന്ന ചില ഉന്നതന്‍മാരുടെ കറുത്ത കരങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാവിയിലും ഇത്തരം ആക്രമങ്ങളെ ചെറുക്കുവനായി ഗൂഗിളിന്റെതുള്‍പ്പെടെ ഉള്ള 6 ഡാറ്റാബെയിസുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ ദേവലോകത്തിന്റെ അടിത്തറ കെട്ടിഉയര്‍ത്തിയിരിക്കുന്നത്. ഒരെണ്ണം താല്‍കാലികമായി പണിമുടക്കിയാലും ദേവലോകം കുലിങ്ങില്ല.കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.വഴിയേകാണാം