Follow Us @soratemplates

Saturday, February 26, 2011

ബ്ലോഗേഴ്‌സ് മീറ്റ്: തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്

12:37 PM 0 Comments

ബ്ലോഗേഴ്‌സ് മീറ്റ്: തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്: "പ്രിയരേ, തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടാനുള്ള തീരുമാനത്തിന് ആവേശോജ്വലമായ പ്രതികരണങ്ങള്‍ വരുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. ബൂലോകരുടെ വിവിധ പരി..."

Wednesday, February 16, 2011

ഒരു കൂതറ ആദരാഞ്ജലി

11:58 AM 0 Comments

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഒരു സാദാരണ വ്യക്തിയോട് ഇന്റര്‍നെറ്റിനെപറ്റി ചോദിച്ചാല്‍ ഇന്ന് ആദ്യം മനസ്സില്‍ വരിക ഗൂഗിളും, ജിമെയിലും, ഓര്‍കുട്ടും, പിന്നെ ഫേസ്ബുക്കും ഒക്കെ ആയിരിക്കും. മറ്റുചിലര്‍ക്ക് മറ്റുപലതുംമായിരിക്കും അതെന്താണെന്ന് എനിക്കുമറിയില്ല. ഒരു ഏഴ് വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്റര്‍നെറ്റ്‌ എടുക്കുവാനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ ഏവരും ആദ്യം തപ്പുന്നഒന്നുണ്ടായിരുന്നു (ഇന്ന് പലരും തുപ്പും). അതെ ഞാനുള്‍പ്പെടെ നിങ്ങളില്‍ ഭൂരിഭാഗം പേരെയും ബ്രൌസിങ്ങിന്റെ ആദ്യ പാടങ്ങള്‍ പഠിപ്പിച്ച നീല സാരിയുടുത്ത ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറി ആയിരുന്നു അത് . അവള്‍ അക്കാലത്തു പലരെയും കൈപിടിച്ചു ഇന്റര്‍നെറ്റ്‌ എന്ന വലിയ ലോകത്തിന്റെ പല മുക്കിലും മൂലയിലും കൊണ്ടുപോയി. ചില യുവാക്കളെ അവള്‍ ഇന്റെര്‍നെറ്റിന്റെ നീലതെരിവുകളില്‍ കൊണ്ടുപോയി വഴി തെറ്റിച്ചു. ചിലര്‍ ഇവളിലൂടെ സുന്ദരികളെന്നു നടിക്കുന്ന മസാല്‍ദോശകളോട് ചാറ്റി സമയം കളഞ്ഞു. എന്നെപോലെ ചിലര്‍ സംയമനത്തോടെ അവിടൊന്നും പോകാതെ രക്ഷപ്പെട്ടു.

ഇന്റര്‍നെറ്റ്‌ ലോകത്തിലെ ചീത്തപ്പേര് കേട്ട മാക്രിസോഫ്റ്റ്‌ കോവിലകത്തെ പൂയില്യം തിരുനാള്‍ വിന്‍ഡോസ്‌ തമ്പുരാട്ടിക്കു 1995-ല്‍ ജനിച്ച സല്പുത്രിയാണ് എക്സ് പ്ലോറി തമ്പുരാട്ടി അക്കാലത്തെ യുവതരംഗങ്ങളുടെ ഡെസ്ക്ടോപ്പില്‍ നീലചുരിദാറും നീലഷാളും പുതച്ചു നെറ്റിലെ നീലത്തരങ്ങളിലെക്കുള്ള പ്രധാന വഴിയായി മയക്കുന്ന ചിരിയുമായി കിടന്നു ഇവള്‍ . പില്‍ക്കാലത്ത് ബ്രൌസറുകളുടെ കൂട്ടത്തില്‍ ഏറ്റവും കൂതറയായി മാറിയ ഇവളെ (തറവാട്ടു മഹിമ കാണിക്കണമല്ലോ) ഹാക്കര്‍മാര്‍ അവരുടെ പ്രധാന തോഴിയായി നിയമിച്ചു. ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിനെയും സോഫ്റ്റ്‌വെയര്‍ ഭീമനായ അടോബിനെയും ആക്രമിക്കാന്‍ ഹാക്കര്‍മാരെ എക്സ് പ്ലോറി അകമഴിഞ്ഞ് സഹായിച്ചു. മറ്റു ബ്രൌസറുകള്‍ തങ്ങളുടെ സുരക്ഷ സംവ്വിധാനങ്ങളും മറ്റും പരിഷ്കരിച്ചപ്പോളും എക്സ് പ്ലോറിതന്റെ നീല ഷാള്മാറ്റി പകരം സോര്‍ണ്ണ നിറമുള്ള ഷാള് പുതച്ചു അണിഞ്ജോരുങ്ങിയതല്ലാതെ സൊഭാവം നന്നാക്കാന്‍ ശ്രെമിച്ചില്ല. ജാവ, ഫ്ലാഷ്, ജെക്യുറി തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആധുനിക വെബ്‌ലോകം ഇവള്‍ക്കിന്നും അന്യമാണ് . ഇവളുടെ തറവാട്ടില്‍ നിന്നെത്തിയ എക്സ് പി ഒഴികെ ബാക്കി എല്ലാം നമുക്കെല്ലാം പണിതന്നു. എക്സ് പി യെയും പ്രേസവിച്ചപ്പോളെ ചാവിള്ളയായിരുന്ന വിസ്തയെയും ഗ്രാഫിക്സിന്റെ എരിവും പുളിയും ആവശ്യത്തിലേറെ കൂട്ടി പുഴുക്കാക്കിതന്നു അതിനു വിന്‍ഡോസ്-7 എന്ന് പേരുമിട്ടു. എക്സ് പി യെക്കാള്‍ തൂക്കം 7-ജി ബി കൂടി കൂടിയതല്ലാതെ ഒരുഗുണവും ഈ പുത്രനും ഇല്ല എന്നത് തന്നെയാണ് നഗ്നമായ സത്യം സോര്‍ണ്ണ ഷാള് പുതച്ച എക്സ് പ്ലോറി 9ബീറ്റ തമ്പുരാട്ടിക്കും കുറവുകള്‍ ഇന്നിയുംഏറെ എന്ന് അനുഭവസ്ഥര്‍ സക്ഷ്യപെടുത്തുന്നു.ഹാക്കെര്‍മാരുടെ കളിപ്പാട്ടമായ ഇവളെ ജപ്പാന്‍, ചൈന, ജര്‍മനി എന്നീരാജ്യങ്ങളെല്ലാം പടിയടച്ചു പിണ്ടോംവച്ചു ഇന്ത്യയിലും ഇവളെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് .

എന്തൊക്കെ ആയാലും വെബ്‌ പ്രോഗ്രാമെഴ്സിനും ഡിസൈനെഴ്സിനും എക്സ് പ്ലോറി അന്നും ഇന്നും വര്‍ഗ ശത്രുവാണ് . ഞാനുള്‍പ്പെടെ ഡിസൈനെഴ്സിന്റെ ഇടയിലും പ്രോഗ്രാമെഴ്സിന്റെ ഇടയിലും ഇവള്‍ മരിച്ചു കഴിഞ്ഞു. ഞാനും എന്റെ ദേവലോകവും ഈ മാസം ഇവളുടെ ഒന്നാം ചരമ വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. എക്സ് പ്ലോറി മരിച്ചിട്ടും ഒരു തലവേതനയായി തലക്കുമീതെ നില്‍ക്കുന്ന എല്ലാവരും ഈ ആഘോഷങ്ങളില്‍ എന്നോടൊപ്പം കാണുമല്ലോ.


അകാലത്തില്‍ ചരമമടഞ്ഞ ഇന്റര്‍നെറ്റ്‌ എക്സ് പ്ലോറിക്ക് എന്റെവക ഒരുകൂതറ അപമാനവരാതാഞ്ജലികള്‍ !!!

Sunday, February 13, 2011

മതസൗഹൃദത്തിന്റെ മാതൃകയുമായി കാഞ്ഞൂര്‍ തിരുനാള്‍ -ചരിത്രമുറങ്ങുന്ന വഴിത്താരകളിലൂടെ...ഒരു യാത്ര -3

5:49 PM 0 Comments
ടിപ്പുസുല്‍ത്താനും കാഞ്ഞൂര്‍ പള്ളിയും തമ്മിലുള്ള ഐതിഹ്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ ചരിത്രവുമായി കാഞ്ഞൂര്‍ പള്ളിക്കുള്ള ബന്ധം ടിപ്പുസുല്‍ത്താന്റെ കഥയില്‍ അവസാനിക്കുന്നില്ല. ആ ചരിത്രമുറങ്ങുന്ന വഴിത്താരകളിലേക്ക് വീണ്ടുമൊന്നു കടന്നുചെല്ലാം. എ. ഡി.1001-ലാണ് കാഞ്ഞൂര്‍ സെന്റ്‌ മേരീസ് പള്ളി സ്ഥാപിച്ചത്. എ.ഡി.1896- ല്‍ ഏറണാകുളം വികാരിയത്ത് രൂപം കൊണ്ടപ്പോള്‍ കാഞ്ഞൂര്‍ പള്ളി ഫൊറോന ദേവാലയമായി.


ഫൊറോന ദേവാലയമായ കാഞ്ഞൂര്‍ പള്ളിക്ക് വലിയൊരു പള്ളിമേട പണിയുവാന്‍ തീരുമാനിക്കുകയും 1896-ല്‍ മെത്രാന്‍ പട്ടം സ്വീകരിച്ച ലുവീസ് പഴേപറമ്പില്‍ തിരുമേനി പള്ളിമേടക്ക് തറക്കല്ലിടുകയും ചെയ്തു. അതിപുരാതനമായ കാഞ്ഞൂര്‍ പള്ളിയുടെ പാരമ്പര്യം വിളിച്ചോതുന്ന പ്രൗഡഗംഭിരമായ ബ്രട്ടീഷ് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പള്ളിമേട പള്ളിയുടെ വടക്കേമുറ്റത്തു തലഉയര്‍ത്തി നില്‍ക്കുന്നു.


കാഞ്ഞൂര്‍ പള്ളിയിലെ ശ്രദ്ധേയമായ ഒരു കാഴ്ചയാണ് അവിടുത്തെ മാമ്മോദീസക്കല്ല്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഒറ്റക്കല്ലില്‍ പണി തീര്‍ത്തതു മായ മാമ്മോദീസക്കല്ലില്‍ മനോഹരങ്ങളായ പലതരം കൊത്തു പണികളും ഉണ്ട്. ക്രസ്തുമത വിശ്വാസികള്‍ കുഞ്ഞുങ്ങളെ വിശുദ്ധ ജലം കൊണ്ട് മാമ്മോദീസ നടത്തുന്നത് ഇവിടെആണ്.

കാഞ്ഞൂര്‍ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന ഒരു ചടങ്ങ് പണ്ട് തൊട്ടേ നിലനിന്നിരുന്ന മതസൗഹൃദത്തിന്റെ കൂടി ഉത്തമ മാതൃകയാണ്. കാഞ്ഞൂര്‍ പള്ളിയില്‍ ഇന്ന് ആയിരക്കണക്കിനു അക്രൈസ്തവര്‍ എത്തി വിശ്വാസത്തോടെ വിശുദ്ധ സെബ്സ്ത്യനോസിനെ വണങ്ങി പ്രാര്‍ത്ഥിക്കുന്നു. കാഞ്ഞൂര്‍ പള്ളിയുടെ അടുത്തുള്ള പുതിയേടം ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കാഞ്ഞൂര്‍ പുണ്യവാന്റെ സഹോദരി യാണെന്നാണ് ഈ നാട്ടിലെ ഹിന്ദുമത വിശ്വാസികളുടെ വിശ്വാസം. ജനുവരി 20-നു പുണ്യവാന്റെ പ്രദിക്ഷിണം പുതിയേടം അങ്ങാടിയില്‍ എത്തുമ്പോള്‍ രൂപം അമ്പലത്തിന്റെ നേര്‍ക്ക് തിരിച്ചു നിര്‍ത്തുകയും ക്ഷേത്ര ശ്രീകോവില്‍ തുറന്നു സഹോദരി സഹോദരങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ തമ്മില്‍ ദര്‍ശനം നടത്തുന്ന ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. ഈ സമയം റോഡിന്റെ ഇരു വശവും താലപ്പൊലി ഏന്തിയ സ്ത്രീകള്‍ നിരനിരയായി നില്‍ക്കുന്നു. അതോടൊപ്പം അവിടുത്തെ ഹിന്ദുമത വിശ്വാസികള്‍ ഓരോരുത്തരായി വന്നു പുണ്യവാന്റെ രൂപത്തില്‍ മാലകള്‍ ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ആരുടെയും മനസ് നിറയ്ക്കുന്ന ഈ ചടങ്ങ് വര്‍ഷങ്ങളായി നടന്നു വരുന്നു.

കാഞ്ഞൂര്‍ തിരുനാളുമായി ബന്ധപെട്ട മറ്റൊരു ഐതിഹ്യമാണ് തിരുനാളിനെത്തുന്ന പരുന്തുകള്‍ ജനുവരി 20-നു ഉച്ചക്ക് 12-മണിക്ക് ഇറങ്ങുന്ന പ്രദക്ഷിണത്തിനു പുണ്യവാനെ അകമ്പടി സേവിക്കാന്‍ എല്ലാവര്‍ഷവും പരുന്തുകള്‍ മുടങ്ങാതെ എത്തുന്നു പ്രദക്ഷിണ സമയം പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നട്ടുച്ചക്കും നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണുന്നതും തീര്‍ത്ഥാടകരെ നിര്‍വൃതിയിലെത്തിക്കുന്നു.

ഈ പരുന്തുകള്‍ വരുന്നതിനും ഒരു ചരിത്രം പറയുന്നുണ്ട് . പരുന്തുകളെ വി. സെബ്സ്ത്യാനോസിനു വളരെ ഇഷ്ടമായിരുന്നു അദ്ധേഹത്തെ അംബ്എയ്തു മരിക്കാതെ വന്നപ്പോള്‍ ഗദ കൊണ്ട് തലയ്ക്കു അടിച്ചു കൊന്നു. കഴുകന്‍മാരും, നരികളും ഉപദ്രവിക്കാതെ ആ ശരീരത്തിന് ചുറ്റും പരുന്തുകള്‍ കാവല്‍ നിന്നു. നട്ടുച്ചക്കും നക്ഷത്രങ്ങള്‍ മിന്നി നിന്നു എന്നാണ് പറയുന്നത് . അതുകൊണ്ടാണ് വി. സെബ്സ്ത്യാനോസ് മരിച്ച ജനുവരി 20-നു തിരുനാള്‍ കൊണ്ടാടുന്ന കാഞ്ഞൂര്‍ പള്ളിയിലെ പുണ്യവാന്റെ തിരു സൊരൂപം ഇറങ്ങുമ്പോള്‍ മുതല്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതും നക്ഷത്രങ്ങള്‍ തെളിയുന്നതെന്നും ഭക്തര്‍ ഇപ്പോളും വിശ്യസിക്കുന്നത്.

ഇവിടെയും തീരുന്നില്ല... ശക്തന്‍ തമ്പുരാന്റെ സമ്മാനമായ അത്ഭുതങ്ങളുടെ ആന വിളക്കും ചരിത്ര സ്പര്‍ശമേറ്റ താളിയോലകളെ പറ്റിയും ഇന്നി ഒരു പോസ്റ്റില്‍ പറയുന്നത് വരെ അറിയുവാനും പഠിക്കുവാനും താല്പര്യമുള്ള ഏവരും കാത്തിരിക്കു