Follow Us @soratemplates

Wednesday, July 25, 2012

കാഴ്ച്ചകള്‍ക്കൊടുവില്‍

9:32 PM 22 Comments

വിടെ പ്രഭാതത്തില്‍ ചിലക്കുന്ന കിളികളില്ല. നിശബ്ദ്ധതയുടെ ശല്ല്യം തെല്ലുമില്ല. കുളിര്‍ കാറ്റിന്റെ തണുത്ത തലോടല്‍ ഇല്ല. രാവേറെ വൈകി നിലക്കുന്ന യന്ത്രങ്ങളുടെ ശബ്ദ്ധമാണവന്റെ താരാട്ടുപാട്ട്.
അങ്ങകലെ കിഴക്ക് ഫാക്റ്ററിയുടെ ഉയര്‍ന്നു നില്‍ക്കുന്ന തീതുപ്പുന്ന ലോഹക്കുഴലിനു പിന്നില്‍ കരി നിഴലില്‍ ഉദയ സൂര്യന്റെ തേജസറ്റമുഖം. പ്രഭാതങ്ങളില്‍ കൂകി വിളിക്കുന്ന നാഗരികതയുടെ ശബ്ദ്ധമായ സൈറനുകള്‍ അത് അവന്റെ ഉറക്കത്തെ ഭക്ഷിച്ചു. തിരക്കേറിയ ഒരു വലിയ തെരുവ് അവന്‍ ആ തിരക്കുകളിലൂടെ നടന്നുനീങ്ങി. അവന്റെ ചുവന്ന കണ്ണുകളില്‍ ചിതലരിച്ചകുറെ നഗരകാഴ്ച്ചകള്‍. ഒരു കോണില്‍ ഒരു വയോവൃദ്ധ ജഡപിടിച്ചമുടികള്‍ നിറം മങ്ങിയ കണ്ണുകള്‍. സ്മൃതിയടഞ ഏതോ ഒരു കാലഘട്ടത്തിന്റെ ദ്രവിച്ച സ്മാരകം!! അവര്‍ അവന്റെ മുന്നിലേക്ക്‌ ദയനീയതയോടെ കൈകള്‍ നീട്ടി
അത് കാണാത്ത മട്ടില്‍ അവന്‍ നടന്നു നീങ്ങി. കീശയില്‍ സമയമില്ലാത്തവരുടെ ലോകത്തെ ആ തിരക്കുകള്‍ക്കിടയില്‍ നിന്നും പലകൈകള്‍ അവനു നേരെ നീണ്ടു. കീറിയ ഒരു നിക്കറില്‍ തന്റെ നാണം മറച്ചു ഒട്ടിയ വയറുമായി ഒരു ബാലന്‍. ആരോ പൊള്ളിച്ച ഉണങ്ങാത്ത വ്രണങ്ങളുള്ള ആ വിറയ്ക്കുന്ന കൊച്ചുകൈകളിലെ വിയര്‍പ്പില്‍ നിന്നുയര്‍ന്ന നീരാവിക്ക്  വിശപ്പിന്‍റെ ഗന്ധമായിരുന്നു. മന്തുകാലുമായി തന്നെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഒരുവനെയും മറികടന്നവന്‍ നടന്നു.
അകലെനിന്നുതന്നെ തന്റെ കര്‍ണ്ണങ്ങളില്‍ അലയടിക്കുന്ന തെറിവിളികള്‍. താമസിയാതെ ആ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനത്തെത്തി അവന്‍ പാതി കാലിയായ ഒരു മദ്യക്കുപ്പിയുമായി ലഹരിമരുന്നിന്റെ കളിപ്പാട്ടമായ ഒരുവന്‍ തെറിവാക്കുകള്‍ വിളിച്ചു കൂവുന്നു.അവിടെ ബസ്‌ സ്റ്റോപ്പിലും രണ്ടു സ്ത്രീകള്‍ അസഫ്യ വാക്കുകള്‍ പുലമ്പുന്നു.അവിടുള്ളവരെപോലെ തന്നെ അവനു അത് ശ്രദ്ധിച്ചില്ല. ബസ്‌ സ്റ്റോപ്പിനടുത്തു നഗരസഭയുടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഒരു വലിയ വീപ്പയും അതിനു പുറത്തായി ചിതറികിടക്കുന്ന ചപ്പുചവറുകളും. അതിനരുകില്‍ റോഡില്‍ വണ്ടിതട്ടി ഇഹലോക വാസം വെടിഞ്ഞ ഒരു പൂച്ചയുടെ ഈച്ചയാര്‍ക്കുന്ന ജഡം.ഒരു വടിയും ഒരു ചാക്കുമായി ആ ചവറുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ഒരുവന്‍. അവിടെ നിന്നും അന്തരീക്ഷ്ത്തിലെങ്ങും പടരുന്ന നാഗരികതയുടെ ഗന്ധം
രണ്ടു കാക്കകള്‍ ആ മാര്‍ജാര ജഡം ആഹാരമാക്കാനുള്ള  ശ്രമം നടത്തുന്നു.. അവിടെ തിരച്ചില്‍ നടത്തുന്നവന്‍ ആ കറുത്ത പറവകള്‍ക്ക്  തടസങ്ങള്‍ സൃഷ്ട്ടിക്കുന്നു.ഈ കാഴ്ച്ചകള്‍ക്കിടയിലെപ്പോഴോ തന്റെ വിശപ്പിനവന്‍ യാത്ര ചൊല്ലിയിരുന്നു
ചുവന്നു തുടുത്ത വാനം ഒരു പകലിന്റെ മരണത്തെയും ഒരു സന്ധ്യയുടെ പ്രയാണത്തെയും സൂചിപ്പിച്ചു എന്നിട്ടും അവന്റെ കണ്ണുകളിലെ നിറം മങ്ങിയ കാഴ്ചകള്‍ മാത്രം അസ്തമിച്ചില്ല.മദ്ധ്യലഹരിയില്‍ പിച്ചും പേയും പുലമ്പുന്ന ജീവനുള്ള മനുഷ്യ ജഡങ്ങള്‍ ഇഴയുന്ന വീഥിയില്‍ മെര്‍ക്കുറി ലൈറ്റിന്റെ മഞ്ഞവേളിച്ചത്തിനു താഴെ കാമരസത്തിനു സ്ത്രീ ശരീരത്തിനുവില പേശുന്ന യുവത്വങ്ങള്‍ . പിന്നെ, ഇരുട്ടിന്റെ മറപിടിച്ച് വിലകൊടുത്തുവാങ്ങിയ ജീവനുള്ള മാംസത്തില്‍ കാമകേളിയാടുന്ന സീല്‍ക്കാരശബ്ദങ്ങള്‍. രാത്രിയുടെ കുളിരില്‍ ആരൊക്കെയോ പണ്ട് പരസ്പരം പകര്‍ന്ന  ചൂടിന്റെ സന്താനങ്ങള്‍ അനാഥര്‍ എന്ന് മുദ്രവെച്ചവര്‍, തെരുവിന്റെ മക്കള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പിച്ചകാശിന്റെ ചില്ലറയുടെ കിലുക്കം.
 തെരുവിലെ ഒരു ചാരുബെഞ്ചില്‍ അവന്‍ ഇരുന്നു. പുതിയൊരു പുലരിയും പ്രതീഷിച്ചുകൊണ്ട്‌ ആ ചില്ലറകളുടെ, ആ രാത്രിയുടെ താരാട്ട്കേട്ട്.  അവന്റെ കാഴ്ചകള്‍ അവസാനിക്കുന്നില്ല.മറ്റുള്ളവര്‍ കാണാത്ത അവനെ പോലുള്ള തെരുവിന്റെ മക്കള്‍ക്ക്‌ മാത്രം കാണാന്‍ വിധിക്കപെട്ട നാളെയുടെ കാഴ്ചകള്‍ തുടരുന്നു മരണം വരെയും.

ദേവന്‍ തൊടുപുഴ.

----------------------------------------------------
ദേവലോകത്ത് വന്നു ഈ പോസ്റ്റിനു കമന്റു കളിലൂടെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച  എനിക്ക് പ്രോത്സാഹനം തന്ന
എന്നിവര്‍ക്കെല്ലാം ഒരായിരം നന്ദി...

Tuesday, July 3, 2012

വേദനിക്കുന്ന കോടീശ്വരന്‍

10:53 AM 19 Comments
എല്ലാം പെട്ടന്നായിരുന്നു... പറ്റിയാല്‍  നാളെ തന്നെ ഒരു ബിമാനം വാങ്ങണം... ഒരു സില്‍മാ നടീടെ കൂടെ വിദേശ പര്യടനം നടത്തണം  ഹോ ഇന്നി തിരക്കോട് തിരക്ക് ബിവറെജു കോര്‍പ്പറേഷന്‍ മൊയലാളിക്കു ഒരു കത്തിടണം മൂപ്പര് പറയുന്ന വില രൊക്കം ഹല്ലപിന്നെ!!. എന്നും പോയി ക്യൂ നില്ക്കാന്‍ ആര്‍ക്കു പറ്റും.  മൈത  വിഷമാണെന്ന്  പറയുന്നു അല്ലെങ്കില്‍ ഒരു പൊറോട്ട ഫാക്ടറി തുടങ്ങാര്‍ന്നു  ഇന്നീപ്പോ പഴേപോലെ കമന്റെന്നോ ബ്ലോഗര്‍ എന്നോ പറഞ്ഞോണ്ട് വന്നേക്കരുത്  മര്യാതക്ക്  എന്തെങ്കിലും എഴുതി ജീവിച്ചോണം. എന്റെ ബ്ലോഗില്‍ എന്നെ പുകഴ്ത്തി കമന്റിടുന്നവര്‍ക്ക്  പരിപ്പുവടേം കട്ടന്‍ ചായേം കൊടുക്കാനുള്ള സവിധാനം ആലോചിക്കുന്നുണ്ട് . ഭഷ്യ മന്ത്രീം ആയി ഇക്കാരം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട് . സ്വന്തം ബിമാനത്തില്‍. ഡല്‍ഹി ആകെ മാറി പോയോ എന്തോ...? ആ പണ്ഡിറ്റിനെ വെച്ച് ഒരു സില്‍മ പിടിക്കണം പുതുമുഖങ്ങളെ ആവശ്യമുണ്ട് ... ആ ഫോണ്‍ ബെല്ലടിക്കുന്നുണ്ട്  സാമ്പത്തിക പ്രതിസന്ധി വരുന്നെന്നു കേട്ടു വല്ല മന്ത്രിയുമാകും അഞ്ചു പൈസ ഞാന്‍ കൊടിക്കില്ല ഹും.
ഈ പടത്തില്‍ ക്ലിക്കിയാല്‍ സംഗതി അറിയാം എനിക്ക് വട്ടായതല്ല !!!

ഒന്നല്ല ഇതുപോലത്തെ ഒരുപാടുണ്ട് എല്ലാം കൂടി ഞാനെന്നാ ചെയ്യാനാ... റിസര്‍വ്‌ ബാങ്കില്‍ സ്ഥലം ഉണ്ടാകുമോ എന്തോ...?!!